Wednesday, March 5, 2014

എന്റെ കൃഷ്ണനും ശിവനും നീയാണ് ....................... എന്റെ മാത്രം അമ്പാടി കണ്ണാ ............. നീയാണ് എന്നോട് എന്റെ കുറവുകൾ പറഞ്ഞുതന്നത് . ഒന്നിനുമുള്ള യോഗ്യത എനിക്കില്ലെന്ന് നീ പറഞ്ഞു. ഒന്നും എതിർത്തു പറയാതെ നീ പറഞ്ഞ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു . എന്റെ പൊട്ടുകൾ എന്റെ സന്തോഷമായിരുന്നു . അവ എനിക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞു.ഇന്ന്   എന്റെ സ്വപ്നങ്ങളും ഞാൻ ഉപേക്ഷിക്കുകയാണ്
അമ്പാടീ .................... ഞാൻ ചൂടുന്ന പൂവുകൾ എന്റെ ജീവിത സ്വപ്നങ്ങളാണ്. നിന്റെ കാൽച്ചുവട്ടിൽ ഞാൻ അവ ഉപേക്ഷിക്കുകയാണ്.എന്റെ കുറവുകൾ എനിക്ക് മനസ്സിലാക്കി തന്നതിനുള്ള ദക്ഷിണയായി ഇതു  സ്വീകരിച്ചാലും . ഇതിലും പ്രിയപ്പെട്ടതൊന്നും നിനക്കർപ്പിക്കാൻ എന്റെകൈവശം ഇല്ല. ............... എന്റെ സ്വപ്നങ്ങളും ഞാനും ഇനി നിനക്ക് മാത്രം അവകാശപ്പെട്ടത് .എന്റെ കൃഷ്ണാ ......... എന്തിനാണ് ഇങ്ങനെയൊരു ജന്മം തന്നത്!!!!!!!!!!!!!!!!!! 

No comments:

Post a Comment