Sunday, January 26, 2014

Kadhayallithu Jeevitham


                                                             എനിക്ക് പരിചയമില്ലാത്ത എന്നെ  പരിചയമില്ലാത്ത  നിങ്ങളോട് ഞാനൊരു  കള്ളം  പറയാൻ  പോകുകയാണ് . ഇതൊരു  കഥയാണ് !!!!!!!!!!! പക്ഷെ , നിങ്ങളുടെയും  എന്റെയും   ശരീരത്തിലൂടെ   ചോര  ഒഴുകുന്നത്  പോലെ  ഈ  കഥയിലൂടെയും  ചോര ഒഴുകുന്നുണ്ട്  , ജീവന്റെ  സ്പന്ധനമുണ്ട്..........


ഒരു ദിവസം നീയും ഇത് വായിക്കാൻ  ഇടയാകും .നിനക്ക്  വായിക്കാനായി മാത്രമാണ് ഇത് എഴുതപ്പെടുന്നത്. ഇതു നിനക്കായുള്ള  സമർപ്പണം.ഇപ്പോഴും നിനക്കെന്നെ മനസ്സിലായിട്ടില്ല!!!!!!!! അല്ലേ????????????അവസാന വരിയും വായിച്ചു കഴിയുമ്പോൾ,ഒരു പക്ഷെ അതിനുമുന്പേ,നീ …….. നീ മാത്രം എന്നെ തിരിച്ചറിയും; തിരിചറിഞ്ഞില്ലയെന്നു നടിച്ചാലും നിന്റെ മനസ്സിൽ എന്റെ മുഖം തെളിയും........കാരണം ഇത് എന്റെ മനസ്സാണ് !!!!!!!!!!!!!!!!!
         
         

                        കഥയല്ലിതു ...….. ജീവിതം

 ജനനം ഉണ്ടെങ്കിൽ മരണവും തീർച്ചയാണ്. ജനിക്കുന്ന സമയം തന്നെ ഈ സത്യം മനസ്സിലാകുന്നത് കാരണമാവാം  നമ്മൾ കരഞ്ഞുകൊണ്ട് ഈ ഭൂമിയിലേക്ക് വരുന്നത്.പക്ഷെ,എത്ര തവണ മരിക്കും?എല്ലാപേരും പറയുന്നു - "ഒരു തവണ.ജനിച്ചാൽ  ഒരു ദിവസം മരിക്കും.എല്ലാ മത ഗ്രന്ഥങ്ങളിലും പറയുന്നു - "ദ്ദൈവം  വിളിക്കുമ്പോൾ നമ്മൾ ആ തിരുസന്നിതിയിലേക്ക്മടങ്ങാൻ  ഉള്ളവരാണെന്ന്".കാരണം നമുക്ക് ജീവൻ നൽകിയത് ആ ശക്തിയാണ്. അതിനാൽ അത് തിരികെയെടുക്കാനുള്ള അധികാരവും അദ്ദേഹത്തിനു മാത്രം.അപ്പോഴാണത്രേ നമ്മുടെ ശരീരം നിശ്ചലമാകുന്ന മരണം. അതാണ് നമ്മുടെ വിശ്വാസം;കണ്ടും കേട്ടും നമ്മുടെ മനസ്സിൽ  പതിഞ്ഞ വിശ്വാസം.
                                                                                                                                                   
 ഇതൊന്നും  സത്യമല്ല……......ശരീരം മാത്രമല്ല മരണപ്പെടുന്നത്. ശരീരത്തിൽ ജീവൻ നിലനില്ക്കുമ്പോഴും മനസ്സ് മരണപ്പെടും, കൊലചെയ്യപ്പെടും!!!!!!!!വൈധ്യശാസ്ത്രം ഇല്ലായെന്ന് സ്ഥാപിക്കുന്ന  അതേ മനസ്സ്.അതും നമ്മൾ ഏറ്റവും അതികം സ്നേഹിച്ചവരാൽ, വിശ്വസിച്ചവരാൽ!!!!!!!.ഒരു ദൈവവും പറഞ്ഞിട്ടില്ലല്ലോ മനസ്സിനെ  കൊല്ലരുതെന്ന്.ഒരു കോടതിയും ശിക്ഷിക്കില്ല.ആരും ന്യായം നല്കാൻ  ഇല്ലാത്തതു കാരണമാവും മനസ്സിന് അങ്ങനെ ഒരു കഴിവ് കിട്ടിയത്, ഒരിക്കൽ കൊലചെയ്യപ്പെട്ടാലും പിന്നെയും പുനർ ജനിക്കാനുള്ള ആ  കഴിവ്!!!!!!!!!!!!!!!


ഒരിക്കൽ മരിച്ച മനസ്സും മരവിച്ച ശരീരവുമായി കഴിഞ്ഞിരുന്നതാണ്  ഞാൻ,ആരോടും പരാതിയും പരിഭവവും ഇല്ലാതെ.അപ്പോഴാണ് നീ  എന്റെ ലോകത്തിലേക്ക് വന്നത്.നിന്നോട് ഭയമാണോ,സ്നേഹമാണോ, പ്രണയമാണോ,വാത്സല്യമാണോ തോന്നിയതെന്ന് ഇപ്പോഴും എനിക്കറിയില്ല.ഒന്നുമാത്രം ഞാൻ അറിഞ്ഞു...........നീ എന്റെ  അരികിലേക്ക് വരാൻ ശ്രമിച്ചപ്പോഴെല്ലാം ഞാൻ  ഒഴിഞ്ഞുമാറി .പക്ഷേ വീണ്ടും വീണ്ടും എന്നിലേക്ക് കൂടുതൽ അടുക്കാൻ നീ  ശ്രമിച്ചുകൊണ്ടെയിരുന്നു. ഒടുവിൽ ഞാൻ ഭയന്നതു സംഭവിച്ചിരിക്കുന്നു.നിന്റെ സ്നേഹം എന്റെ മനസ്സിനെ  പുനർജീവിപ്പിചിരിക്കുന്നു!!!!!!!!!!!ഇരുളിൽ നിന്നും നീ എന്നെ കൈപിടിച്ച് കയറ്റിയിരിക്കുന്നു.ഭയപ്പെടുത്തുന്ന ആ ലോകത്തെ പറ്റി നീയാണ് ആദ്യമായി  എന്നോട് അന്വേഷിച്ചത്.നിന്നോട് മാത്രം ആ വേദനകൾ ഞാൻ പങ്കുവെച്ചു.കണ്ണുനീർ തുടച്ചുതന്നുകൊണ്ട്  തിളക്കംനഷ്ട്ടപ്പെട്ട എന്റെ കണ്ണുകളിൽ നോക്കി നീ എന്നെ പൂച്ചക്കണ്ണി എന്ന് വിളിച്ചു.പരിഭവത്തോടെ നിന്റെ മുഘത്തേക്ക് നോക്കിയപ്പോഴാണ് ആ ചുണ്ടിൽ വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരി  ആദ്യമായി ഞാൻ കണ്ടത്.അതിൽ എന്റെ മുഴുവൻ പരിഭവവും  അലിഞ്ഞു ചേരുന്നത് ഞാൻ അറിഞ്ഞു. നിന്റെ ചിരിയിൽ ഒരു  പുതിയ ലോകം ഞാൻ കണ്ടെത്തിയിരിക്കുന്നു.ഞാൻ ഇനിയും  കരയ്യെണ്ടി വന്നാലും,ഒരിക്കലും ആ ചിരി മായാൻ പാടില്ല.എന്റെ പ്രാർതനയാനതു!!!!!!!!!!!!!!!
ഇല്ല…………. ഇനി ഞാൻ കരയേണ്ടി വരില്ല.നിന്റെ സ്നേഹം എനിക്കായി കാവൽ നില്ക്കുന്നത് എനിക്ക് കാണാം. ഇപ്പോൾ എനിക്ക് ചുറ്റും പ്രകാശം മാത്രം.സ്വയം മതിമറന്നു സന്തോഷിക്കാൻ  തുടങ്ങിയിരിക്കുന്നു ഞാൻ!!!!!!!!!!!!! നീ കാരണം.............നീ മാത്രമാണ്  കാരണം.കാണാൻ കഴിയില്ലായെന്നു പറയുന്ന ഈഷ്വരനെ നിന്നിലൂടെ   കാണുകയാണ് ഞാൻ  .


 എന്നെ ഒരുപാട് മോഹിപ്പിക്കുന്ന നിന്റെ പുഞ്ചിരി,അത് എന്നെ  സ്വപ്നങ്ങളുടെ ലോകത്ത് കൂട്ടികൊണ്ട്  പോകാൻ തുടങ്ങിയിരിക്കുന്നു .സ്നേഹത്തിനു , പ്രണയത്തിനു നിന്നിലൂടെ പുതിയ അർഥങ്ങൾ പഠിക്കുകയാണ് ഞാൻ.പ്രണയത്തിനു അധികാരം എന്നൊരു  ഭാവമുണ്ടെന്നും ഒരു പെണ്കുട്ടി അവളുടെ ജീവിതം ആ  അധികാരത്തിനുമുന്പിൽ സമർപ്പിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു . ഓരോ തവണയും അധികാരത്തോടെ നീ പറഞ്ഞു –“നീ  എന്റെ പെണ്ണാണ്.എന്റെ ജീവന്റെ അംശത്തെ ഗർഭം ധരിക്കേണ്ടവൾ. എന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടവൽ”.സ്വയം മതിമറന്നു  പോയി ഞാൻ .എനിക്കു  നിന്റെ മനസ്സിൽ ഇത്രയും വലിയ  സ്ഥാനമോ ???ഏതൊരു സ്ത്രീയും അവളുടെ പുരുഷനിൽ നിന്നും  കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ!!!!!!!!!!!!! സ്നേഹത്തിനു  ഇങ്ങനെയും ഒരു സ്ഥാനം നല്കാൻ കഴിയുമെന്നു  നീ എനിക്ക്  കാണിച്ചുതരുന്നു.വാക്കുകൾ കൊണ്ട്  ഭാര്യയുടെ  സ്ഥാനം നൽകുമ്പോൾ നീ അറിയുക - ഈ മനസ്സും ശരീരവും ഞാൻ  നിനക്കായി കാത്തുവെക്കുകയാണ്………...
എന്റെ  സ്വപ്നങ്ങൾക്ക് പുതിയ നിറം,,,,നിനക്ക് പ്രിയപ്പെട്ട പിങ്ക്  നിറം. ആ നിറങ്ങൾ എന്നോട് പറയുകയാണ് - നീ ചാർത്തിത്തരുന്ന താലിയാണ് ഇനിയെന്റെ ഭാവി .നിനക്കായി ഞാൻ  സീമന്തരേഖയിൽ  ചാർത്തുന്ന സിന്ധൂരം ആണ് ഇനിയെന്റെ ഏറ്റവും വലിയ  സൌഭാഗ്യം. എന്റെ മനസ്സും ശരീരവും ഇനി നിനക്ക് മാത്രം അവകാശപ്പെട്ടത് . നിനക്ക് ഏറ്റവും പ്രിയപ്പെട്ട പിങ്ക് നിറത്തിൽ നമ്മുടെ  മാത്രം  ലോകം ………………………
 
           
എന്നിട്ടും എന്തിനാണ് നീ എന്നോട് ഇത് ചെയ്തത് ????????? എന്റെ  മനസ്സിനെ കൊല്ലാൻ നിനക്ക് എങ്ങനെ സാധിച്ചു????നീ  ഭിക്ഷ  തന്ന  പ്രാണനല്ലേ!!!!!!!! ഒരു നിമിഷം കൊണ്ട് മറന്നോ എല്ലാം??????????? നീയേല്പ്പിച്ച മുറിവിന്റെ ആഴം അളക്കാൻ കഴിയുമോ???????   അറിയുന്നുണ്ടോ നീ........ എന്റെ മനസ്സ് പിടയുകയാണ് .......തീക്കനൽ  കോരിയിട്ടത് പോലെ......എന്റെ ശരീരത്തിലേക്ക് ഈ ചൂട് ഇഴഞ്ഞു  കയറുന്നു,എന്റെ ശരീരം ജീവനോടെ കത്തുകയാണ് !!!!!അയ്യോ………......സഹിക്കാൻ കഴിയുന്നില്ലെടാ………..ഒരിക്കൽ എന്റെ  വേദനകൾ മനസ്സില്ലക്കിയതു അതിലും പതിന്മടങ്ങ്  എനിക്ക്  സമ്മാനിക്കാൻ വേണ്ടിയായിരുന്നോ?????????എന്നെ തനിച്ചാക്കി നീ  എവിടെയാണ് പോയത്????????എന്റെ ഓർമ്മകളെ കൂടി നീ  കൊണ്ട് പോകൂ.അല്ലെങ്കിൽ ഈ ശരീരത്തിൽ അവശേഷിക്കുന്ന  ജീവനും നീ പറിച്ചെടുക്കൂ.വീണ്ടും എന്റെ മനസ്സിന് മരണമോ???????  ഒരു നിമിഷം എന്നെയൊന്നു നോക്കൂ, അവസാനമായെങ്കിലും!!!!!!
പ്രാണ വേദനയോടെ ഞാൻ അലമുറയിടുന്നത് നീ കേട്ടില്ലെന്നു  നടിക്കുകയാണോ ???????
 ഒരിറ്റു ശ്വാസത്തിനായി നിന്റെ  നേർക്കുമാത്രമാണ് ഞാൻ കൈകൾ നീട്ടുന്നത്............എന്നിട്ടും നീ  എന്നെ ഉപേക്ഷിച്ചു പോവുകയാണോ ???????????? അരുതേ......… എന്നെ തനിച്ചാക്കരുതേ….....................എന്റെ മനസ്സ് പിടയുന്ന വേദന  കണ്ടില്ലെന്നു നടിക്കരുതേ…...........…ഭിക്ഷതന്ന പ്രാണനെ  തിരികെയെടുക്കരുതേ…….......നീയും എന്റെ മനസ്സിനെ കൊല്ലരുതേ.....…………


  ഇല്ലാ.........… ഞാൻ പരാതിപറയില്ല.നീയും ഉപേക്ഷിക്കുമ്പോൾ  ആരോട് ഞാൻ പരാതി പറയാനാണ്????????????കരയുവാനല്ലാതെ  എനിക്കൊന്നിനും കഴിയില്ലായെന്നു  നിനക്കറിയാവുന്നതല്ലേ…..????????? നീ സമ്മാനിച്ച ദുഃഖത്തിൽ ഞാൻ ഉരുകുമ്പോൾ എന്നെ നോക്കി  ലോകം ബ്രാന്തിയെന്നു വിളിച്ചു പരിഹസിക്കുകയാണ്.നീയുമുണ്ടോ  അവരുടെ കൂട്ടത്തിൽ??? പ്രാണവേദനയോടെ  നിലവിളിക്കുന്ന എന്നെ  നോക്കി നീ പുഞ്ചിരിക്കുകയാണോ!!!!!!!!!!!!!!!!!! എന്നെ മോഹിപ്പിക്കുന്ന  അതെ പുഞ്ചിരി!!!!!! ഞാൻ അനുഭവിക്കുന്ന ഈ വേദന ഒരു  ജന്മത്തിലും നിനക്ക് മനസ്സിലാകാതിരിക്കട്ടെ.കാരണം നിന്റെ പുഞ്ചിരി   എനിക്ക് വിലപ്പെട്ടതാണ്.പക്ഷെ ഇനി അത് കാണാൻ എനിക്ക്  കഴിയില്ലല്ലോ വാവേ........എന്റെ മനസ്സ് മരണപ്പെട്ടിരിക്കുന്നു !!!!!! നീ കൊന്നുകളഞ്ഞിരിക്കുന്നു!!!!!!!!
                                             
                                                ആരും നിന്നെ ശിക്ഷിക്കില്ല.പക്ഷെ,നിന്റെ മനസ്സാക്ഷി നിന്നെ ചോദ്യം  ചെയ്യും.അപ്പോൾ പതറരുത്, വിഷമിക്കരുത് ;ഒരിക്കൽ  എന്നോട്  പറഞ്ഞ വാക്കുകൾ സ്വയം ഓർമിക്കുക- അവൾ എന്റെ പെണ്ണാണ് , എനിക്ക് മാത്രം അവകാശപ്പെട്ടവൾ,എന്റെ അധികാരത്തിനുമുന്പിൽ തലകുനിക്കുന്നവൾ, ഞാൻ കൊടുത്ത ഭിക്ഷയാണ് അവളുടെ ജീവിതം, അവളുടെ മനസ്സും ശരീരവും എനിക്ക് അവക്കാശപ്പെട്ടത്,അവൾക്കു  പോലും എന്നോട് പരാതിയില്ല,അവൾ പോലും എന്നെ ചോദ്യം  ചെയില്ല, ഇതും അവൾക്കുമേല്ലുള്ള എന്റെ അവകാശം…….. സത്യമാണ്.............., ഞാൻ സ്വയം എന്റെമേല്ലുള്ള അവകാശം നിനക്ക് നല്കിയിരുന്നു. എന്റെമേൽ നിനക്കുള്ള അധികാരം ഇങ്ങനെയാണ്  പ്രകടിപ്പിക്കുന്നതെങ്കിൽ ഇതും എനിക്ക് സ്വീകാര്യം
……
പക്ഷെ എന്റെ മനസ്സ്, അത് വീണ്ടും മരണപ്പെട്ടുവല്ലോ..........................ഏതു പാപത്തിന്റെ ഭലം?????????? ആരോട്, ഏതു ജന്മത്തിൽ ചെയ്ത തെറ്റിനുള്ള ശിക്ഷ?എന്റെ മനസ്സേ..........., സത്യമായും എനിക്ക് അറിയില്ല!!!!!!!!!!!!! ഓർമ്മവെച്ച നാൾ മുതൽ നീ എത്രയോ തവണ പിടഞ്ഞു മരിച്ചിരിക്കുന്നു ??????? എന്നിട്ടും സ്നേഹം കാട്ടി വിളിച്ചപ്പോഴൊക്കെയും നീറിയൊടുങ്ങിയ  വേദന മറന്നു നിഷ്കളങ്കമായി നീ പുനർജനിച്ചു വന്നു, എന്റെ  സന്തോഷം കാണുവാനായി മാത്രം. ഇപ്പോൾ വീണ്ടും നെഞ്ചുപിളർന്ന  വേദനയോടെ നീ നിഷബ്ധമായിരിക്കുന്നു. ആരോടും പരാതിപറയാതെ  സ്വയം ശപിച്ചുകൊണ്ട് നീ പിടഞ്ഞു ഒടുങ്ങിയപ്പോൾ ഞാൻ  അറിഞ്ഞു എന്റെ കണ്ണിലൂടെ ഒഴുകിയത് ഹൃദയം തകർന്നുവന്ന  ചോരയാണെന്ന് .
                         
                                                             
അറിയുന്നു ഞാൻ……. ഇത് നീ അനുഭവിച്ച കൊടും വേദന. ഇതുപോലെ ഒരിക്കലും പിടഞ്ഞിട്ടില്ല നീ. സഹിക്കാനാവുന്നതിലും അധികം വേദന അനുഭവിച്ചു കൊണ്ട് നീ കൊലചെയപ്പെട്ടപ്പോൾ ഇനി  ഒരിക്കലും നിനക്ക് പുനർജനിക്കേണ്ടി വരില്ലായെന്നു  ഞാൻ  വാക്കുതരികയാണ്. നിന്നെ വേദനിപ്പിക്കാൻ ഇനി ആർക്കും കഴിയില്ല...... ഇത്രയും നാൾ നമ്മൾ ഒരു ദേഹത്തിൽ ഒരുമിച്ചു  കഴിഞ്ഞു. നീ മരണപ്പെട്ടപ്പോഴൊക്കെയും നിന്നെയും ചുമന്നുകൊണ്ടു  ഞാൻ മരിച്ചു ജീവിച്ചു. ആദ്യമായി നിന്നെ എന്റെ ശരീരത്തിൽ  നിന്നും വേർപെടുത്താൻ പോകുന്നു. ഒരു പിങ്ക് തുണിയിൽ  പൊതിഞ്ഞു  നിന്നെ എന്റെ  സ്വപ്നലോകത്തിലേക്കു  കൊണ്ടുപോവുകയാണ്. നിന്നെ മറവു ചെയ്യാൻ പോകുന്നത്  ഇവിടെയാണ്. നമുക്ക് മാത്രം അറിയാവുന്ന ഈ ലോകത്തിൽ ഇനി  നിന്നെ പുനർജീവിപ്പിക്കാൻ  ആരും വരില്ല .
നിനക്കായി ഞാൻ  തയാറാക്കിയ കുഴിമാടം, അതിൽ അവനു  പ്രിയപ്പെട്ട പിങ്ക് നിറമുള്ള റോസാ ഇതളുകൾ വിതറിയിട്ടുണ്ട്. ഈ   പൂമെത്തയിൽ നിന്നെ കിടത്തട്ടെ???????.ഇനിയും നിറയെ പൂക്കൾ കൊണ്ട് നിന്നെ ഞാൻ മൂടും.നിന്റെ  മേൽ മണ്ണിടുമ്പോൾ എന്റെ ശരീരത്തിലെ മുഴുവൻ ഞരമ്പുകളും വലിഞ്ഞു മുറുകുകുയാണ്. എന്റെ കണ്ണുകളിൽ കൂടി ചോര ഒഴുകുന്നത് നീ  കാണുന്നുണ്ടോ????????വേണ്ട……
നീയിനി ഒന്നും കാണരുത്.അവൻ  നമുക്ക് കാട്ടിത്തന്ന ലോകത്തിൽ വേദന അറിയാതെ നീ ഉറങ്ങുക.......


 ഇരുട്ടു നമുക്ക് രണ്ടുപേർക്കും എന്തുമാത്രം ഭയമാണ്!!!!!!!! എന്നിട്ടും  നിന്നെ ഞാൻ ഇന്ന് ഇരുട്ടത്ത് തനിച്ചു കിടത്തിയിരിക്കുന്നു ..


.നോക്കൂ,,,,,,ഞാനും ഇരുട്ടിലാണ്. തനിച്ചു കിടക്കാൻ നിനക്ക്  ഭയമാകുമോ????? ഭയക്കരുതേ,,,,,,,,,,,ഞാനും ഉടൻ നിന്റെ  അരികിലേക്ക് വരും………..എന്റെ ശരീരത്തിൽ അവശേഷിക്കുന്ന   പ്രാണൻ  വേർപ്പെടും നേരം ഞാൻ നിന്റെയരികിലേക്ക് ഓടിയണയും.

 ആ ഒരു ദിവസം, അതിനായുള്ള കാത്തിരിപ്പ് മാത്രമാണ് ഇനി . സൌന്ധര്യം നിറഞ്ഞ ഈ ഭൂമിയിൽ സ്സൗന്ധര്യമില്ലായ്മ ഏറ്റവും  വലിയ ശാപമാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചു സൌന്ധര്യം തേടി ; ഒരു പുതിയലോകം സ്വപ്നം കണ്ടു നീ പോയപ്പോൾ, അറിയുന്നുണ്ടോ  മരണം മാത്രമാണ് ഞാൻ സ്വപ്നം കാണുന്നതെന്ന് . നിന്റെ  നിഴലായി ജീവിക്കാൻ സൌഭാഗ്യം തരണമെന്ന് ഞാൻ പ്രാർത്ഥിച്ച ദൈവങ്ങലൊടു ഇപ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളൂ- "ഈ  ശരീരത്തിലെ  അല്പപ്രാണനും വേഗം തിരിച്ചെടുക്കണേ……."
ചുറ്റും ഇരുട്ട് മാത്രമേയുള്ളൂ.ഭയപ്പെടുത്തുന്ന ഈ ഇരുട്ടിൽ നിന്റെ  ഓർമ്മകൾ ഓരോ നിമിഷവും എന്റെ പ്രാണൻ എടുക്കുകയാണ്. മരണം, അതെന്റെ അരികിലെത്താൻ ഇനി അധിക സമയമില്ല . എനിക്ക് കേൾക്കാം…. ആ സ്വരം എന്റെ അരികിലേക്കാണ്   വരുന്നത്,എന്നെ കൂട്ടികൊണ്ട് പോകാൻ !!!!!!!!!!                                              
  ഭയമാകുന്നു  വാവേ ……. പക്ഷെ  പോകാതിരിക്കാൻ  കഴിയില്ലല്ലോ !!!!!
 സമയമായി ……….
 ഞാൻ പോകുകയാണ്. നിന്നോട് മാത്രമേ യാത്ര പറയാനുള്ളൂ. അവസാന ശ്വാസവും നിലക്കുമ്പൊഴും  നിനക്ക് പ്രിയപ്പെട്ട പിങ്ക്  വസ്ത്രം ഞാൻ ധരിക്കുകയാണ്, നീ വാശിപിടിച്ചു എന്നെ കൊണ്ട്  ധരിപ്പിക്കാറുള്ള അതേ വസ്ത്രം .

എന്റെ മനസ്സേ……..,എന്നിലേക്ക് തിരികെ വരൂ.ഇനി ഒരിക്കലും നിന്നെ  എന്നിൽ നിന്നും വേർപെടുത്തില്ല.നിറയെ പിങ്ക് പൂക്കൾ കൊണ്ട്  അലങ്കരിച്ച ഈ കല്ലറയിൽ നമുക്ക് ഒരിമിച്ചു ഉറങ്ങാം    .
                                         
                                          പിങ്ക് നിറത്തിൽ ചുവരുകളുള്ള, പിങ്ക് നിറമുള്ള കർട്ടൻ  കൊണ്ട് അലങ്കരിച്ച മുറിയിൽ പിങ്ക് നിറത്തിലെ കിടക്കയിൽ  നിന്റെ  നെഞ്ചിലെ ചൂടേറ്റ്, ആ ഹൃദയമിടിപ്പിന്റെ താളം കേട്ട് ഭൂമിയിലെ  ഏറ്റവും സൌഭാഗ്യവതിയായ സ്ത്രീയായി ഉറങ്ങാൻ ആഗ്രഹിച്ച  എനിക്ക് കാലം കരുതി വെച്ച സമ്മാനം ഇതായിരുന്നോ ???????????
                                                 
തണുത്ത് മരവിച്ച എന്റെ ശരീരം കാണാൻ നീ വരുമോ?????? എങ്കിൽ നീ നോക്കണം എന്റെ പകുതി മാത്രം അടഞ്ഞ കണ്ണുകളിലേക്ക് -നീ ഒരിക്കൽ ഇഷ്ട്ടപ്പെട്ടിരുന്ന അതേ പൂച്ച കണ്ണുകൾ.   നീ അരികിൽ വന്നാൽ  ആ മുഖം അവസാനമായി കാണാൻ,എന്നെ  ഒരുപാട് മോഹിപ്പിക്കുന്ന ആ ചിരി ഒരിക്കൽ കൂടി കാണുവാൻ, അതിൽ എല്ലാ വേദനയും അലിഞ്ഞു തീരുന്നതറിയാൻ…………ആ  കണ്ണുകൾ അപ്പോഴും മോഹിക്കും!!!!!!!!!
എന്റെ മാത്രം വാവേ………. നിന്റെ ചുണ്ടിൽ എപ്പോഴും എന്നെ  മോഹിപ്പിക്കുന്ന ആ ചിരി വേണം. കാരണം നിന്റെ ചുണ്ടിലെ  ചിരി മായാതിരിക്കാൻ ,നിനക്ക് ഒരു ശല്യമായി മാറാതിരിക്കാൻ,നീ  എനിക്ക് സമ്മാനിച്ച ഈ പിങ്ക് റോസാ ധളങ്ങളിൽ,നിന്നെ മാത്രം  ഇപ്പോഴും പ്രണയിക്കുന്ന എന്റെ മനസ്സിനെ ചേർത്തുപിടിച്ചു ഞാൻ  ഉറങ്ങുകയാണ്…………… ഇനി ഒരിക്കലും ഉണരാതെ ……………............
                     നിന്റെ പെണ്ണ്........................ നിന്റെ വാവ


                                                                         
                                                                                                     
                                                                                                              By
                                                                                                                    SAYINA SAYIN
                                                                                                                                       

No comments:

Post a Comment